ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടന സമയത്ത് വിമാനത്തിൽ എന്താണ് നടക്കാറുള്ളത് എന്ന് വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തിൽ പോലും ജോലി ചെയ്യുകയാണ് പതിവെന്നും ജയ്ശങ്കർ പറഞ്ഞു. അദ്ദേഹത്തിന് ഒരു കഴിവുണ്ട്, വ്യക്തിത്വമുണ്ട്, കാഴ്ചപ്പാടുണ്ട്, മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിവുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എന്തും നേരിടാൻ തയ്യാറായിരിക്കുന്ന വ്യക്തിയാണ്. വിദേശ യാത്രയ്ക്കിടെ പോലും അദ്ദേഹം ധാരാളം ചർച്ചകളും അവലോകനങ്ങളും നടത്താറുണ്ടെന്ന് ജയ്ശങ്കർ പറഞ്ഞു.
താൻ ഉറങ്ങാൻ ഇഷ്ടപ്പെടുന്നയാളാണ്. എന്നാൽ പ്രധാനമന്ത്രിയോടൊപ്പം വിമാനത്തിൽ യാത്ര ചെയ്താൽ തനിക്ക് ഒരിക്കലും ഉറങ്ങാൻ സാധിക്കാറില്ല. എല്ലാ സമയവും അദ്ദേഹവുമായി ചർച്ചകളിൽ ഏർപ്പട്ടിരിക്കും. വിമാനമിറങ്ങുമ്പോൾ എന്താണ് ക്ഷീണിച്ചിരിക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ടെന്നും അതിന് കാരണം ഇതാണെന്നും എസ് ജയ്ശങ്കർ പറഞ്ഞു. ദേശീയ ചാനലായ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോദി ഒരു ടീം പ്ലെയറാണ്, അതുപോലെ തന്നെ നല്ല ശ്രോതാവും. ധാരാളം കാര്യങ്ങൾ ചോദിച്ചറിയാനും അദ്ദേഹത്തിന് ഇഷ്മാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ കാര്യങ്ങൾക്കെല്ലാം ഒരു പിന്തുണ ലഭിക്കുന്നുണ്ടെന്നും ജയ്ശങ്കർ വ്യക്തമാക്കി.
Comments