കൊല്ലം: കടയ്ക്കലിൽ വിദ്യാർത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതിയായ അദ്ധ്യാപകൻ യൂസഫിനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
ചടയമംഗലത്തെ എയ്ഡഡ് സ്കൂളിലെ ഉറുദു അദ്ധ്യാപകനാണ് യൂസഫ്.
ഉപജില്ലാ കലോത്സവത്തിനെത്തിയപ്പോഴായിരുന്നു വിദ്യാർത്ഥിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കടയ്ക്കൽ ടൗൺ ഹാളിലേക്ക് വിദ്യാർത്ഥികളെ ബസിൽ കൊണ്ടുപോകുകയായിരുന്നു. ഇതിനെടയാണ് ഇയാൾ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിനിയായ കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. യാത്ര ചെയ്യുന്നതിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു.
ഉടൻ തന്നെ കുട്ടി ഇക്കാര്യം അദ്ധ്യാപകരെ അറിയിച്ചു. തുടർന്ന് അദ്ധ്യാപകർ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ കടയ്ക്കൽ പോലീസാണ് കേസ് എടുത്തിട്ടുള്ളത്.
Comments