പട്ന : മകൻ ഹെലികോപ്റ്ററിൽ വിവാഹസ്ഥലത്ത് എത്തണമെന്ന പിതാവിന്റെ ആഗ്രഹം സഫലമാക്കി മകൻ . പട്നയിലെ ഫുൽവാരിഷരീഫിൽ വ്യവസായിയായ സഞ്ജീവ് കുമാറാണ് പരേതനായ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഹെലികോപ്റ്ററിൽ വിവാഹ സ്ഥലത്ത് എത്തിയത് .
കർഷകനായ പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് താൻ ഇത്രയേറെ ശ്രമിച്ചതെന്ന് സഞ്ജീവ് പറഞ്ഞു.തന്റെ വിവാഹത്തിന് തനിക്കും അമ്മയ്ക്കും ഒപ്പം ഹെലികോപ്റ്ററിൽ കയറ്റണമെന്നത് അച്ഛൻ രാംനന്ദൻ സിങ്ങിന്റെ ആഗ്രഹമായിരുന്നുവെന്ന് സഞ്ജീവ് പറഞ്ഞു. പത്തു കിലോമീറ്റർ യാത്ര ചെയ്യാൻ 20 ലക്ഷം രൂപ കൊടുത്താണ് സഞ്ജീവ് ഹെലികോപ്റ്റർ ബുക്ക് ചെയ്തത് . പട്നയിലെ പർസ ബസാറിലെ സുമേരി തോലയിൽ നിന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം ഫുൽവാരിഷരീഫിലെ കോടി ചക് മിത്രമണ്ഡല് കോളനിയിൽ ഇറങ്ങി. വരനെ കാണാൻ ആളുകളും തടിച്ചുകൂടിയിരുന്നു.
രാംനന്ദൻ സിംഗ് കർഷകനായിരുന്നു. മൂത്തമകനെ ബിസിനസുകാരനും രണ്ട് മക്കളെ ഡോക്ടർമാരുമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. .പിതാവിന്റെ ആഗ്രഹം പോലെ മൂത്ത രണ്ട് മക്കളും കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ ഡോക്ടർമാരാണ്. സഞ്ജീവ് കുമാറിന് റിയൽ എസ്റ്റേറ്റും ഫാം ഹൗസുമുണ്ട്.
Comments