തൃശൂർ: ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. തൃശൂർ ഒളരിയിലാണ് സംഭവം. തളിക്കുളത്ത് നിന്ന് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ഫുട്ബോൾ കളിക്കുന്നതിനിടെ പരിക്ക് പറ്റിയ ഏഴുവയസുകാരനെയും കൊണ്ടാണ് തളിക്കുളത്ത് നിന്ന് ആംബുലൻസ് വന്നിരുന്നത്. കുട്ടിയുടെ സഹോദരൻ, അമ്മ, അയൽവാസി എന്നിവരും ഡ്രൈവറുടെ സഹായിയും ആംബുലൻസിലുണ്ടായിരുന്നു. തുടർന്ന് തൃശൂരിലേക്ക് പോകുന്നതിനിടെ ഒളരി മദർ ആശുപത്രി ഭാഗത്ത് വെച്ച് ബൈക്കിലിടിച്ചു.
നിർത്തിയിട്ടിരുന്ന സ്കൂട്ടറിലാണ് ആംബുലൻസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞ് റോഡരികിലുള്ള മതിലിൽ തട്ടിനിന്നു. വാഹനത്തിന്റെ ഭൂരിഭാഗവും തകർന്നിട്ടുണ്ട്. വളരെ വീതി കൂടിയ റോഡിലാണ് അപകടം നടന്നത്. എങ്ങനെയാണ് ആംബുലൻസ് ബൈക്കിൽ ഇടിച്ചതെന്ന് വ്യക്തമല്ല. ഡ്രൈവർക്ക് ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്. തൃശൂരിലെ രണ്ട് ആശുപത്രികളിലായാണ് പരിക്കേറ്റ ഏഴ് പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
Comments