ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. മൻ കി ബാത്തിന്റെ 95ാമത്തെ എപ്പിസോഡാണ് ഇന്ന്.
ഇന്നലെ രാജ്യം ഭരണഘടനാ ദിനമായി ആചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ട സന്ദേശങ്ങളായിരിക്കും പ്രധാനമന്ത്രി ഇന്ന് ജനങ്ങളുമായി പങ്കുവയ്ക്കുക. നിലവിൽ തിരഞ്ഞെടുപ്പ് ചൂടിലാണ് ഗുജറാത്ത്. ഇതും ഇന്നത്തെ മൻ കി ബാത്തിൽ സംസാര വിഷയമാകും.
മൻ കി ബാത്തിന്റെ 94ാമത്തെ എപ്പിസോഡിൽ സൗരോർജ്ജം ശരിയായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. വലിയ രാജ്യങ്ങൾ സൗരോർജ്ജത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്നു. ഇതിൽ ഇന്ത്യയും പങ്കാളിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Comments