മലപ്പുറം: ജില്ലയിൽ വൻ ലഹരിവേട്ട. മാരക ലഹരിമരുന്ന് ആയ എംഡിഎംഎയുമായി രണ്ട് പേരെ പാണ്ടിക്കാട് പോലീസ് പിടികൂടി. കുമരംപുത്തൂർ സ്വദേശി പുള്ളിയാൽതൊടി ഉമ്മർഫറൂഖ്, പട്ടിക്കാട് വലമ്പൂർ സ്വദേശി ഷമീൽ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.
കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്താൻ ശ്രമിച്ചത്. ഉമ്മർഫറൂഖിന്റെ കാലിൽ ആയിരുന്നു ഒളിപ്പിച്ചത്. വധശ്രമക്കേസുൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിലും ലഹരിക്കടത്ത് കേസുകളിലും പ്രതിയായ ഉമ്മർഫറൂഖ് മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പാലക്കാട് ,മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ,ബ്രൗൺഷുഗർ തുടങ്ങിയവ കടത്തുന്ന മുഖ്യകണ്ണിയാണ് ഉമ്മർഫറൂഖ്. ഇവരുടെ പക്കൽ നിന്നും 103 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
Comments