പനാജി: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനവസേവ മാധവസേവ എന്ന ഭാരതീയ ദർശനത്തിൽ വിശ്വസിക്കുന്നയാളാണ് ശ്രീധരൻ പിള്ളയെന്നും അദ്ദേഹം പരാമർശിച്ചു.
ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രമങ്ങളും സന്ദർശിച്ച് അവിടങ്ങളിലെ ജനപ്രതിനിധികളുമായി സംവദിക്കുകയും ആയിരത്തിലേറെ ക്യാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും 91 സന്നദ്ധ സംഘടനകൾക്കും ധനസഹായം ചെയ്തിനെയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രശംസിച്ചത്.
നാലായിരം വർഷം പഴക്കമുള്ള സാംസ്കാരിക ചരിത്രമാണ് ഭാരതത്തിനുള്ളതെന്നും ജാതി,മത, ദേശഭേദങ്ങൾക്കുമപ്പുറം ഏകാത്മതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും അദ്ദേഹം പരാമർശിച്ചു. താൻ ജനിച്ചത് കേരളത്തിലല്ലെങ്കിലും കേരളത്തെ കുറിച്ച് അഭിമാനം കൊള്ളുന്നതായി അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ സാംസ്കാരികവും ആത്മീയവുമായ ചിന്തകൾക്ക് അടിത്തറയിട്ടത് ശ്രീശങ്കാരാചാര്യരാണെന്നും അതിനാൽ ഇന്ത്യയുടെ ആത്മാവാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണറാകാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്നും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments