കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അലി പിടിയിലായി. ശരീരത്തിലും ഷൂവിനുള്ളിലുമായി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
നേരത്തെ ഡിആർഐ ഉദ്യോഗസ്ഥർ ആറ് കിലോ സ്വർണം പിടികൂടിയിരുന്നു. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്താവളത്തിലാണ് സ്വർണം കടത്തിയത്. വിമാനത്തിനുള്ളിൽ വെച്ച് തന്നെയായിരുന്നു സ്വർണം പിടിച്ചെടുത്തത്. ശുചിമുറിയുടെ പാനലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കടത്ത് നടത്തിയത്. നെടുമ്പാശേരിയിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയായിരുന്നു ഇത്.
Comments