ലക്നൗ: ശതകോടീശ്വരനും ട്വിറ്ററിന്റെ ഉടമയുമായ ഇലോൺ മസ്കിന്റെ ട്വീറ്റിന് ഉത്തർപ്രദേശ് പോലീസ് കൊടുത്ത മറുപടി വൈറലാവുന്നു. ഞാൻ ട്വീറ്റ് ചെയ്താൽ അത് ജോലിയായി കണക്കാക്കാമോ എന്നായിരുന്നു ശതകോടീശ്വരന്റെ ട്വീറ്റ്. ഇതിന് മറുപടിയായി ഒരു ട്വീറ്റിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ അത് ജോലിയായി കണക്കാക്കാമോ എന്നായിരുന്നു ഉത്തർപ്രദേശ് പോലീസിന്റെ മറുപടി. നിമിഷ നേരം കൊണ്ട് വൈറലായ ട്വീറ്റും മറുപടിയും ഉത്തർപ്രദേശ് പോലീസ് തന്നെ ഷെയർ ചെയ്തിട്ടുണ്ട്.
Yes it does!#TwitterSevaUPP @elonmusk pic.twitter.com/qfGxAdvjkj
— UP POLICE (@Uppolice) November 25, 2022
ഏറെ കാലത്തെ നാടകീയ നീക്കങ്ങൾക്കൊടുവിൽ ട്വിറ്റർ ഏറ്റെടുത്ത മസ്കിന്റെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകളെല്ലാം വളരെ ശ്രദ്ധയോടെയാണ് ആളുകൾ വീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ ട്വീറ്റും പുതിയ എന്തോ മാറ്റത്തിനുള്ള സൂചനയായിട്ടാണ് ആളുകൾ കണക്കാക്കുന്നത്.
തന്റെ ഓരോ ട്വീറ്റിന് ശേഷമാണ് അദ്ദേഹം കമ്പനിയിൽ പുതിയ മാറ്റങ്ങൾ ഏർപ്പെടുത്താുള്ളത്. ഇങ്ങനെ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഉപയോക്താക്കളിൽ മുറുമുറുപ്പുണ്ടാക്കിയിരുന്നു. ബ്ലൂടിക്കിന് പണം ഈടാക്കി തുടങ്ങിയ നടപടിക്ക് പുറമേ ഇന്ത്യക്കാരടക്കമുള്ള നിരവധി ജോലിക്കാരെയും മസ്ക് പുറത്താക്കിയിരുന്നു.
ഈ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് പുറമേ ആപ്പിളിനും ഗൂഗിളിനും ബദലായി പുതിയ ഫോൺ തന്നെ പുറത്തിറക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചു. ഗൂഗിൾ പ്ലേയിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ട്വിറ്ററിനെ നീക്കം ചെയ്താൽ പുതിയ ഫോൺ തന്നെ നിർമ്മിക്കുമെന്നായിരുന്നു ഭീഷണി.
Comments