ന്യൂഡൽഹി : ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി പിടി ഉഷയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത് പിടി ഉഷ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 10 ന് നടക്കും.
നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.നേരത്തെ ഏഷ്യൻ അത്ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം അവർ പറഞ്ഞിരുന്നു. അതേസമയം ഇതിഹാസ സുവർണ പുത്രിക്ക് അഭിനന്ദനങ്ങൾ എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു.
Comments