അലിഗഡ് ; ശ്രീരാമൻ നമ്മുടെ പ്രവാചകനാണെന്ന് മുസ്ലീം വിശ്വാസികൾ കൂടുതൽ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ജയ്ഗഞ്ച് മണ്ഡല് വൈസ് പ്രസിഡന്റ് റൂബി ആസിഫ് ഖാൻ . സനാതന ധർമ്മമാണ് ഏറ്റവും നല്ല മതം. നമ്മുടെ രാജ്യത്ത് ഒരു കുട്ടി ഹിന്ദുവായി ജനിക്കുന്നു. ജനനത്തിനു ശേഷം അവനെ മുസ്ലീമാക്കുന്നു.
അലിഗഡിലെ എക്സിബിഷൻ ഗ്രൗണ്ടിൽ നടന്ന പ്രബുദ്ധജൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റൂബി ആസിഫ് . ജയ് ശ്രീറാം വിളി കേൾക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട് . ഹിന്ദു മുസ്ലീം ഐക്യത്തിന്റെ മാതൃക ഇന്ത്യയിൽ കാണാം .
മുസ്ലീം സമൂഹം ഉണർന്നു കഴിഞ്ഞു . ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകൃതമായതുമുതൽ ഉത്തർപ്രദേശ് കലാപരഹിതമാണ്. ജിഹാദി മാനസികാവസ്ഥയിലല്ല രാജ്യം പോകുന്നത്.ജിഹാദി ചിന്താഗതിയുള്ള മുല്ലമാരല്ല നമ്മുടെ രാജ്യം ഭരിക്കുന്നത് . അവരുടെ ഫത്വകൾക്കനുസരിച്ചു പോകുന്നുമില്ല നമ്മുടെ രാജ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സാമ്പത്തിക വിവേചനമടക്കം ഇല്ലാതാക്കി. മുസ്ലീം സമൂഹവും ഇത് മനസ്സിലാക്കിയിട്ടുണ്ട്. മുസ്ലീം സമൂഹം ഉണർന്നുവെന്ന് പ്രതിപക്ഷം അറിയണമെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മേളനത്തിലെത്തിയപ്പോൾ റൂബി ആസിഫ് ഖാന്റെ നേതൃത്വത്തിൽ മുസ്ലീം സമൂഹം ജയ് ശ്രീറാം മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
Comments