ചണ്ഡീഗഡ് : പഞ്ചാബിൽ മൂന്ന് കുട്ടികൾ ട്രെയിൻ ഇടിച്ച് മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കിരാത്പൂർ സാഹിബിലാണ് സംഭവം. ട്രാക്കിൽ നിന്ന് കായ്കൾ പറിക്കുന്നതിനിടെ ട്രെയിൻ വന്നിടിക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് എസ്ഐ ജഗ്ജിത്ത് സിംഗ് പറഞ്ഞു.
സത്ലജ് നദിക്ക് കുറുകെയുള്ള ലോഹണ്ട് റെയിൽവേ പാലത്തിലാണ് അപകടമുണ്ടായത്. സഹാറൻപൂരിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് പോവുകയായിരുന്ന ട്രെയിൻ കിരാത്പൂർ സാഹിബിന് സമീപം എത്തിയപ്പോഴാണ് കുട്ടികൾ ട്രാക്കിൽ വീണത്.
അവധി ദിനത്തിൽ കായ്കൾ പറിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. ഇത് പറിച്ച് കഴിക്കുന്നതിനിടെ ട്രെയിൻ വരുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. രണ്ട് പേർ അപകട സ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയും മരിച്ചു. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്.
Comments