കോട്ടയം : ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. വീട്ടിനുള്ളിലെ വൈദ്യുതിബന്ധം പൂർണമായും നിലച്ചു. ചിറ്റാനപ്പാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപ്പാറയിലാണ് സംഭവം.
ഇടിമിന്നലിൽ വീടിന്റെ മതിൽ തകരുകയും മുറ്റത്തെ ഇൻറർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് ഉയർന്നുപൊങ്ങുകയും ചെയ്തു. ഇതിന് പുറമെ രണ്ടാം നിലയുടെ മേൽക്കൂരയിൽ പാകിയ ഓടും തകർന്നിട്ടുണ്ട്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് കാറിന് കേടുപാടുകൾ സംഭവിച്ചത്.
വൈദ്യുതിബന്ധം കത്തിനശിച്ചതിന് പുറമെ വൈദ്യുതോപകരണങ്ങൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയിലും ഇടിമിന്നലിലും സമീപ പ്രദേശത്തും വ്യാപകനാശനഷ്ടം ഉണ്ടായിട്ടുണ്ട്.
Comments