ന്യൂഡൽഹി : 20 സെക്കൻഡ് കൊണ്ട് ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച് വയോധിക. 10 ലക്ഷം രൂപയുടെ സ്വർണ്ണമാലയാണ് ഇവർ മോഷ്ടിച്ചത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ബൽദേവ് പ്ലാസയിലെ ബെച്ചു ലാൽ സരഫ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. മോഷ്ടാവിനെ പിടികൂടാനായില്ല. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നവംബർ 17 നാണ് കേസിനാസ്പദമായ സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ വയോധികയാണ് മോഷണം നടത്തിയത്. ജ്വലറിയിൽ ഇരുന്ന് ഒരോ മാലകളും അവർ എടുത്ത് നോക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ആരും കാണാതെ ഒരു മാല സാരിയിൽ ഒളിപ്പിക്കുന്നു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ വീണ്ടും ഒരോ മാലകളും നോക്കുകയും ജീവനക്കാരോട് സംശയം ചോദിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ശേഷം ഒന്നും വേണ്ട എന്ന മട്ടിൽ അവിടെ നിന്നും വേഗത്തിൽ പുറത്തേക്ക് പോകുന്നു. പിന്നാലെയാണ് മോഷണ വിവരം ജീവനക്കാർ അറിയുന്നത്. സിസിടിവി പരിശോധിച്ചതിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതി നൽകി. മോഷ്ടാവിനായുള്ള അന്വേഷണം ഉദ്യോഗസ്ഥർ ആരംഭിച്ചു.
Comments