മുംബൈ: മുംബൈ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ദിൻദോഷിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായ ഇയാൾ നഗരത്തിൽ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടത്തി വരുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിൽ കച്ചവടത്തിനായി മയക്കുമരുന്നുമായി പോകും വഴിയാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ദിവസം 40 കോടി രൂപ വിലമതിക്കുന്ന 8 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തിരുന്നു. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡിആർഐ ഉദ്യോഗസ്ഥരാണ് രണ്ട് വിദേശികളിൽ നിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ലഗേജിനുള്ളിൽ ഒളിപ്പിച്ചാണ് ഇരുവരും ഹെറോയിൻ കടത്തിയത്.
Comments