മലപ്പുറം : തിരൂർ കന്മനം ചീനക്കലിൽ നവജാത ശിശുവിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രദേശവാസിയായ അലവികുട്ടി എന്ന വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. ഇന്ന് രാവിലെയാണ് സ്ഥല ഉടമയും നാട്ടുകാരും മൃതദേഹം കാണുന്നത്. മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്തെ മാലിന്യകുഴിയിൽ ഉപേക്ഷിച്ചിരുന്ന മൃതദേഹം തെരുവുനായ്കൾ കടിച്ച് കീറിയിരുന്നു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൽപ്പകഞ്ചേരി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Comments