സ്വന്തം നാട് വിട്ട് മറ്റു ദേശങ്ങളിലേക്ക് പോകുമ്പോൾ താമസിത്തിനായി വാടക വീട് അന്വേഷിക്കുന്നത് പതിവാണ്. എന്നാൽ ഇതിനിടെ നാം നേരിടുന്ന നിരവധി ചോദ്യങ്ങൾ ഉണ്ടാകും. അതിൽ പ്രധാനം കല്യാണം കഴിഞ്ഞോ എന്ന ചോദ്യമാണ്. സ്ത്രീകളാണ് വീട് അന്വേഷിക്കുന്നതെങ്കിൽ ഈ ചോദ്യത്തിന്റെ ഗൗരവം അൽപ്പം കൂടും. പിന്നാലെ കുറെ നിയമങ്ങളും.
ഇപ്പോഴിതാ വീട് അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട ബുദ്ധിമുട്ടുകൾ സൂചിപ്പിച്ച് സമൂഹമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
വിവാഹിതരായ ആളുകൾക്ക് ഏത് രീതിയിലുള്ള ജീവിതം വേണമെങ്കിലും നയിക്കാം. അവർക്ക് താമസിക്കുന്നതിന് എല്ലാ ഇടങ്ങളിലും വീടുകളുണ്ട്. ബാംഗ്ലൂരുവിൽ ഞാൻ വീട് അന്വേഷിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എല്ലാവരും എന്നോട് വിവാഹിതയാണോ എന്ന് ചോദിക്കുന്നു. നാളെ മുതൽ നഗരത്തിൽ ഞാൻ വിവാഹിതയായി വേഷം ഇടും. എന്റെ ഭർത്താവിനെ ഒരു പ്രേതമായി ഞാൻ സങ്കൽപ്പിക്കും. അദ്ദേഹത്തിന് സുഹൃത്തുക്കൾ ഒന്നും ഇല്ലെന്ന് ഞാൻ മറ്റുള്ളവരെ വിശ്വസിപ്പിക്കും.
ഈ കുറിപ്പിനൊപ്പം യുവതി ഒരു ബ്രോക്കറുമായുള്ള വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. എന്തായാലും കുറുപ്പിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്ത് വരുന്നത്. ധരാളം പേർ കുറിപ്പും ചിത്രവും പങ്കുവച്ചിട്ടുമുണ്ട്.
Comments