ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഔദ്യോഗിക ആദരപത്രങ്ങളും ഫലകങ്ങളും കൈമാറി വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാർ. സ്ഥാനമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് വിവിധ സ്ഥാനപതിമാർക്ക് മുർമുവിനെ നേരിൽകണ്ട് അഭിനന്ദിക്കാനും ആദരവ് അർപ്പി ക്കാനും അവസരം ലഭിക്കുന്നത്. രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട ചടങ്ങി ലാണ് ലോകരാജ്യങ്ങളടക്കമുള്ളവരുടെ എംബസിയുടെ പ്രതിനിധികളായ സ്ഥാനപതിമാർ അതാത് രാജ്യങ്ങളുടെ ആദര പത്രങ്ങൾ സമ്മാനിച്ചത്.
ജപ്പാൻ, ലാത്വിയ, യുഎഇ, മാൽദീവ്സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ചടങ്ങിൽ സംബന്ധിച്ചത്. കഴിഞ്ഞ മാസം നടന്ന ചടങ്ങിൽ ഇറാൻ, സ്വീഡൻ, ബൽജിയം, ഉഗാണ്ട, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിന് ആദര പത്രങ്ങൾ കൈമാറിയത്.
എല്ലാവരും ഇന്ത്യയുടെ ആതിഥ്യ മര്യാദയേയും ലോകരാജ്യങ്ങൾക്ക് നൽകുന്ന പിന്തുണ യേയും പ്രശംസിച്ചു. ഇന്ത്യയുടെ ആഗോള സമാധാന ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഏവർക്കും രാഷ്ട്രപതി ദ്രൗപദി മുർമു നന്ദിയും അറിയിച്ചു.
Comments