ബറേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആറുപേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
അക്സീം എന്ന യുവാവിന്റെ നേതൃത്വത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുസ്ലീം മതം സ്വീകരിക്കില്ലെന്ന് കുട്ടി തീർത്തു പറഞ്ഞതോടെ കുട്ടിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.
തുടർന്ന് വിട്ടയക്കാൻ പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതിന് മുൻപും അക്സീമിനെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി ബറേലി എസ്പി വ്യക്തമാക്കി.
Comments