തൃശൂർ : തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു. ഊരകം പല്ലിശ്ശേരിയിലാണ് സംഭവം. പ്രദേശവാസികളായ ചന്ദ്രൻ, മകൻ ജിതിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ വേലപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു
വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്ക് തർക്കമുണ്ടായതിന് പിന്നാലെ വേലപ്പൻ ഇരുവരെയും കുത്തിക്കൊല്ലുകയായിരുന്നു.ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് വേലപ്പൻ.
Comments