ശ്രീനഗർ : ഔദ്യോഗിക വസതി ഒഴിഞ്ഞ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ശ്രീനഗറിലെ വസതിയാണ് മുഫ്തി ഒഴിഞ്ഞത്. ഗുപ്കർ റോഡിന് സമീപമുള്ള വസതി ഒഴിയാൻ ഒക്ടോബറിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി. ഖിംബറിലെ സ്വകാര്യ വസതിയിലേക്കാണ് അവർ താമസം മാറിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖനാബൽ ഏരിയയിലെ സർക്കാർ ക്വാർട്ടേഴ്സ് ഒഴിയാനും കഴിഞ്ഞ ദിവസം മുഫ്തിക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം മുഫ്തി ഇതുവരെ പാലിച്ചിട്ടില്ല. മുഫ്തിക്ക് പുറമെ സർക്കാർ വസതി ഒഴിയാൻ മൂന്ന് നിയമസഭാംഗങ്ങൾക്കും സർക്കാർ നോട്ടീസ് നൽകിയിരുന്നു.ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് മുഫ്തിയുൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്.
24 മണിക്കൂറിനുള്ളിൽ ക്വാർട്ടേഴ്സ് ഒഴിയണം എന്നായിരുന്നു സർക്കാർ നിർദ്ദേശം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.
Comments