ബോർഡ് ഗെയിമിൽ തോറ്റതിന്റെ ദേഷ്യത്തിൽ രണ്ടാനച്ഛനേയും സഹോദരിയേയും വെടിവച്ച് കൊന്ന യുവാവ് അറസ്റ്റിൽ. മോണോപോളി ഗെയിമിൽ പരാജയപ്പെട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഒക്കലഹോമയിലാണ് സംഭവം. ജോൺ റൊണാൾഡ് ഡിവൈൻ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയുണ്ടായ വാക്കുതർക്കമാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
മദ്യപിച്ചായിരുന്നു ജോൺ കളിക്കാനെത്തിയത്. മത്സരത്തിൽ തോറ്റതിന് പിന്നാലെ സഹോദരങ്ങൾ തമ്മിൽ തർക്കമായി. പിന്നാലെ ജോൺ തേക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. സഹോദരിക്കും തടയാനെത്തിയ രണ്ടാനച്ഛനും വെടിയേറ്റു. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും ഇയാൾ തല്ലിത്തകർത്തതായാണ് വിവരം. സമീപവാസികളാണ് അയൽവീട്ടിൽ നിന്നും വെടിയൊച്ച കേട്ടെന്ന വിവരം പോലീസിനെ അറിയിക്കുന്നത്. പോലീസിനെ കണ്ട് ഇയാൾ ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും, വളഞ്ഞ് പിടികൂടുകയായിരുന്നു.
Comments