പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ വനവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. താവളം സ്വദേശി ചന്ദ്രനെ (42) അഗളി പോലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടത്തറ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് സംഭവം. ബൈക്ക് അപകടത്തിൽപ്പെട്ടതായി പറഞ്ഞാണ് ചന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർ പരിശോധിച്ച് ചന്ദ്രനെ നിരീക്ഷണ മുറിയിൽ കിടത്തിയിരിക്കുകയായിരുന്നു.
അപ്പോഴാണ് സമീപത്ത് നിരീക്ഷണത്തിനായി കിടത്തിയിരുന്ന 23 കാരിയായ വനവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Comments