പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 44 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. അടിവസ്ത്രത്തിനുളളിൽ രഹസ്യ അറ ഉണ്ടാക്കി ഒളിപ്പിച്ച് കടത്തുകയായിരുന്ന പണമാണ് പിടിച്ചത്. സംഭവത്തിൽ മധുര സ്വദേശിയായ രവിയെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് രാവിലെ 6.30 ഓടെ കുഴൽപ്പണം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു പണം. ഐലന്റ് എക്സ്പ്രസിൽ പാലക്കാടെത്തിയ പ്രതി റോഡ് മാർഗ്ഗം കോഴിക്കോട്ടേക്ക് തിരിക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്.
ഇതിനിടെയാണ് ആർപിഎഫിന്റെ പിടിയിലാകുന്നത്.ആർക്ക് വേണ്ടിയാണ് കുഴൽപ്പണം കോഴിക്കോട്ടേക്ക് കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല.നേരത്തെയും സമാനരീതിയിൽ പ്രതി പണം കടത്തിയിട്ടുണ്ടോ എന്ന് ഉൾപ്പെടെ ആർപിഎഫ് പരിശോധിക്കുന്നുണ്ട്.
Comments