ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നടത്തുന്നതിനിടയിൽ ക്ഷേത്രങ്ങളും സന്ദർശിക്കാൻ രാഹുൽ സമയം കണ്ടെത്താറുണ്ട് . നരേന്ദ്രമോദിയെ അനുകരിക്കുന്ന വിധത്തിലുള്ള വേഷവിധാനങ്ങളോട് കൂടിയാണ് ക്ഷേത്രദർശനം .
യാത്രയുടെ ഭാഗമായി രാഹുൽ ഉജ്ജയിനി സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട് . അതേസമയം രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് ഹിന്ദുവെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥ ശിവഭക്തനാണെങ്കിൽ മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലാൻ രാഹുൽ ഗാന്ധിയെ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു. ബിജെപിയുടെ ഈ നിലപാടിനെതിരെ കോൺഗ്രസും തിരിച്ചടിച്ചു.
എന്നാൽ രാഹുലിന്റെ ഭാരത് ജോഡോ യാത്ര ബിജെപിയേയും,മോദിയേയും ഭയപ്പെടുത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ വീരവാദം . മഹാകാല ദർശനത്തിന് പോകുന്ന യഥാർത്ഥ ഭക്തനാണ് രാഹുൽ ഗാന്ധിയെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Comments