ലക്നൗ: ഒമ്പതുവയസുകാരിയെ പെട്ടിയിലാക്കി പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഗർഭിണിയായ രണ്ടാനമ്മയ്ക്കെതിരെ കൊലപാതകശ്രമത്തിനാണ് പോലീസ് കേസെടുത്തത്.
പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് രണ്ടനമ്മയുടെ ക്രൂരത പുറം ലോകം അറിഞ്ഞത്. വീട്ടിലെത്തി പരിശോധന നടത്തിയ പോലീസ് പെട്ടിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി അബോധാവസ്ഥയിലായിരുന്നുവെന്ന് മുസാഫർനഗർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിംഗ് പറഞ്ഞു.ബോധം തെളിഞ്ഞ ശേഷം പെൺകുട്ടി തന്നെയാണ് തന്നെ രണ്ടാനമ്മ പെട്ടിയിൽ പൂട്ടിയിട്ട വിവരം പോലീസിനോട് വെളിപ്പെടുത്തിയത്.
Comments