കോട്ടയം: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ സ്വദേശി മുഹമ്മദ് അസ്ലം, അനസ് അഷ്കർ, ഷബീർ എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവതിയെയും സുഹൃത്തിനെയുമാണ് സംഘം ആക്രമിച്ചത്. രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവതിയോട് ഇവർ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് ഇരുവരും ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ചിറങ്ങി യാത്ര തുടങ്ങിയ ഇരുവരെയും മൂവർ സംഘം കാറിൽ പിന്തുടർന്നു.
കോട്ടയം സെൻട്രൽ ജംഗ്ഷൻ ഭാഗത്തുവെച്ച് വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. പരിക്കേറ്റ യുവതിയും സുഹൃത്തും ആശുപത്രിയിൽ ചികിത്സയിലാണ്.
Comments