ദോഹ ; മെസിയെ വെല്ലുവിളിച്ച മെക്സിക്കൻ ബോക്സർ സോൾ കാനെലോ അൽവാരസിനെ പാഠം പഠിപ്പിക്കാനായി സാക്ഷാൽ മൈക്ക് ടൈസനെ കൂട്ടുപിടിച്ച് മെസിയുടെയും അർജന്റീനയുടെയും ആരാധകർ.ഡ്രസിംഗ് റൂമിൽ വെച്ച് മെക്സിക്കോയുടെ ജേഴ്സി നിലത്തിട്ട് ചവിട്ടി അപമാനിച്ചുവെന്നാണ് മെസിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം.
വീഡിയോ വിവാദമായതിന് പിന്നാലെ വിമർശനവുമായി മെക്സിക്കൻ ബോക്സിംഗ് താരം കനേലോ അൽവാരസ് രംഗത്തെത്തി. ഞാൻ അവനെ കാണാതിരിക്കാൻ അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ എന്നായിരുന്നു കനേലോയുടെ ഭീഷണി .മെസിയുടെയും ,അർജന്റീനയുടെയും അഭിമാനം രക്ഷിക്കാൻ എന്തു ചെയ്യുമെന്ന ആലോചനയിലാണ് ടൈസനെത്തന്നെ ഇറക്കാൻ വിചാരിച്ചത്.ടൈസൻ അര്‍ജന്റീനയുടെ ആരാധകനാണെന്ന അഭ്യൂഹമാണ് ഇതിനു കാരണം .
അൽവാരസിനു ടൈസൻ മറുപടി നല്‍കുമെന്നാണു ആരാധകരുടെ പ്രതികരണം . ടൈസന്റെ കടുത്ത ആരാധകനാണ് അൽവാരസ് എന്നതാണു മറ്റൊരു വസ്തുത .2005ൽ ബ്രസീലിൽ മാദ്ധ്യമപ്രവർത്തകന്റെ ക്യാമറ അടിച്ചുതകർത്ത കേസില്‍ കോടതിയില്‍ ഹാജരായ ടൈസൻ അർജന്റീനയുടെ ജഴ്സിയാണു ധരിച്ചിരുന്നത് . ഇത് വച്ചുള്ള ട്രോളുകളും ഇറങ്ങുന്നുണ്ട് . എന്നാൽ ഇക്കാര്യത്തിൽ മെസിയോ , ടൈസനോ പ്രതികരിച്ചിട്ടില്ലെന്നതാണ് സത്യം.
Comments