കോഴി കൂവുമ്പോൾ നേരം വെളുക്കുമെന്ന് കുട്ടിക്കാലത്ത് തന്നെ അറിയാവുന്നവരാണ് നമ്മൾ . എന്നാൽ മദ്ധ്യപ്രദേശിൽ കോഴി കൂവുന്നതിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഒരു ഡോക്ടർ .
ഇൻഡോറിലെ പലാസിയ ഏരിയയിലെ ഗ്രേറ്റർ കൈലാഷ് ആശുപത്രിക്ക് സമീപമുള്ള സിൽവർ എൻക്ലേവിലാണ് അലോക് എന്ന കാൻസർ ഡോക്ടർ താമസിക്കുന്നത് . പകൽ മുഴുവൻ ഡ്യൂട്ടിയും ഓപ്പറേഷനും കാരണം അർദ്ധരാത്രിയാണ് വീട്ടിലെത്തുന്നത്. എന്നാൽ ഇപ്പോൾ കോഴി കൂവുന്നത് കാരണം പുലർച്ചെ നന്നായി ഉറങ്ങാനാകുന്നില്ലെന്നാണ് അലോകിന്റെ പരാതി.
സമീപത്തെ വീട്ടിലെ വന്ദന വിജയൻ എന്നയാളുടെ കോഴിയ്ക്കെതിരെയാണ് പരാതി . കോഴി എല്ലാ ദിവസവും പുലർച്ചെ 4-5 മണിയോടെ കൂവുകയും ഉറക്കം കെടുത്തുകയും ചെയ്യാറുണ്ടെന്ന് പരാതിയിൽ പറയുന്നു
വിജയനോട് പലവട്ടം പരാതി പറഞ്ഞെന്നും നടപടി ഉണ്ടായില്ലെന്നും ഡോക്ടർ പറഞ്ഞു.തുടർന്നാണ് അലോക് പോലീസിനെ സമീപിച്ചത് .കോഴിയുടെ ഉടമയ്ക്കെതിരെ സെക്ഷൻ 138 പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Comments