തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യത പഠനം നടത്താനൊരുങ്ങി റെയിൽവേ. തിരുവനന്തപുരം -മംഗലാപുരം പാതയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓടുന്ന ട്രയിനുകളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നത് സംബന്ധിച്ചാണ് പഠനം നടത്തുന്നത്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം-കായംകുളം റൂട്ടിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോാ മീറ്റർ എന്നത് 110 കിലോമീറ്ററായും തുറവൂർ-എറണാകുളം പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും എറണാകുളം-ഷൊർണൂർ പാതയിൽ വേഗം മണിക്കൂറിൽ 90 കിലോമീറ്ററായും ആദ്യ ഘട്ടത്തിൽ ഉയർത്തും.
അടുത്ത ഘട്ടത്തിൽ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായും ഉയർത്തും. ഇതിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് റെയിൽവേ അറിയിച്ചു
Comments