ശബരിമല വികസനം ; കേന്ദ്രം അനുവദിച്ച 100 കോടി വിനിയോഗിക്കാതെ സർക്കാർ ; പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തി
Sunday, April 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശബരിമല വികസനം ; കേന്ദ്രം അനുവദിച്ച 100 കോടി വിനിയോഗിക്കാതെ സർക്കാർ ; പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തി

Janam Web DeskbyJanam Web Desk
Nov 30, 2022, 07:19 am IST
A A

പത്തനംതിട്ട : ശബരിമലയുടെ സമഗ്ര വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഗുരുതര വീഴ്ച വരുത്തി.സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രം അനുവദിച്ച തുകയ്‌ക്ക് നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരം സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം അനുവദിച്ച 36മാസത്തെ കാലയളവ് ഡിസംബറിൽ അവസാനിക്കും.

2015 ഡിസംബറിലാണ് കേന്ദ്രസർക്കാർ ശബരിമലയുടെ സമഗ്ര വികസനത്തിന് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നൂറുകോടി രൂപ അനുവദിച്ചത്. 36 മാസത്തിനുള്ളിൽ പദ്ധതിപ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് പദ്ധതി അനുവദിച്ചപ്പോൾ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ആ കാലാവധി ഡിസംബറിൽ പൂർത്തിയാകും.പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആദ്യ ഗഡുവായി 20 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.

വിശദമായ പദ്ധതി തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്‌ക്ക് ശേഷിക്കുന്ന തുക നൽകാമെന്ന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിശദമായ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വീഴ്ചവരുത്തി. ഇതോടെയാണ് തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെടേണ്ട 100 കോടി രൂപയുടെ പദ്ധതി എങ്ങും എത്താതെ പോകുന്നത്. ശബരിമല മാസ്റ്റർപ്ലാന്റെ അടിസ്ഥാനത്തിലാവണം പദ്ധതിയെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഹൈക്കോടതി തന്നെ അഭിഭാഷകമ്മീഷനെ നിയോഗിച്ച് വനഭൂമി തർക്കത്തിൽ പരിഹാരം കണ്ടെങ്കിലും കേന്ദ്രം അനുവദിച്ച തുക തീർത്ഥാടകർക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാക്കി മാറ്റാൻ ദേവസ്വം ബോർഡും സർക്കാരും ശ്രമിച്ചില്ല എന്നതാണ് വസ്തുത. ആദ്യഘട്ടത്തിൽ ലഭിച്ച 20 കോടി രൂപയിൽ 14 കോടി രൂപ ഉപയോഗിച്ചാണ് പമ്പ മുതൽ പരമ്പരാഗത പാത വരെ കല്ലുപാകുന്ന പണികൾ ആരംഭിച്ചത്. എന്നാൽ ഇതും പൂർത്തിയാക്കാനായില്ല.നാലു കോടി രൂപ ചിലവഴിച്ച പമ്പയിലെ കടവുകളിൽ ടൈൽ പാകുകയും ചെയ്തു .എന്നാൽ ഈ നിർമ്മാണ പ്രവർത്തനത്തിലും ഗുരുതര പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ഇരിക്കെ ശേഷിക്കുന്ന 80 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാൻ യാതൊരു താൽപര്യവും സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കാട്ടുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

Tags: ശബരിമലnewsupdationlatestnewsശബരിമല വികസനം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സർക്കാരിന് ഇന്ന് വീണ്ടും അഗ്നിപരീക്ഷ; ഗവർണർക്കെതിരായ വിസിമാരുടെ ഹർജികൾ പരിഗണിക്കും

Next Post

മേയാൻ വിട്ട പശുവിനെ പീഡിപ്പിച്ചു; അബൂബക്കർ സിദ്ദിഖിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ-Man rapes cow in Karnataka, arrested

More News from this section

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

”ശമ്പളരഹിത സേവനം 41-ാം ദിവസം”; പ്രതിഷേധമറിയിച്ച് ഡ്യൂട്ടി ചെയ്ത വനിതാ കണ്ടക്ടർക്കെതിരെ സർക്കാർ നടപടി; അഖിലയെ സ്ഥലംമാറ്റി

‘ഞാൻ ബസിനു കല്ലെറിയുകയോ യാത്രക്കാർക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ’ : കെഎസ്ആർടിസി അധികൃതരോട് അഖില

ഫുട്‌ബോൾ ഫൈനൽ ആവേശത്തിൽ കേരളം കുടിച്ചത് കോടികളുടെ മദ്യം; റെക്കോർഡ് വിൽപ്പന

കുടിയന്മാർക്ക് ഇരുട്ടടി!! സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ അധികം തുക മദ്യത്തിന് നൽകണം; കാരണമിത്

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

Load More

Latest News

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീകളെ ആശ്രയിച്ചിരിക്കും : അതിന്റെ പൂർണ്ണതയ്‌ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്

മുത്തച്ഛൻ പി.വി ഗോപാലന്‌റെ വീട് സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ കമലാ ഹാരീസ്; സന്ദർശനം സാംബിയയിലേയ്‌ക്ക് നടത്തിയ യാത്രയ്‌ക്കിടെ

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies