വാരാണസി: വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് 40കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. മനോജ് വിശ്വകർമ്മ എന്ന 40കാരനാണ് മരിച്ചത്. ഇദ്ദേഹം ചടങ്ങിൽ നൃത്തം ചെയ്യുന്നതിന്റെയും കുഴഞ്ഞു വീഴുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ 25ാം തിയതിയായിരുന്നു സംഭവം. വിവാഹ ചടങ്ങിൽ മറ്റ് ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കാലുറപ്പിക്കാനാകാതെ കുഴഞ്ഞു വീഴുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Comments