കാലടി: ശ്രീമദ് ഭഗവദ്ഗീതാ ജയന്തി സമാചരണം ഡിസംബർ 3ാം തിയതി രാവിലെ 10.30ന് നടക്കും. ആദിശങ്കരജന്മഭൂമിയായ കാലടിയിലെ ശൃംഗേരിമഠം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. പൂജനീയ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. സന്യാസി ശ്രേഷ്ഠരും പ്രമുഖ പണ്ഡിതരും ചടങ്ങിൽ പങ്കെടുക്കും. അദ്ധ്യാത്മിക ആചാര്യന്മാർ നേതൃത്വം നൽകുന്ന പ്രതിമാസ സത്സംഗ പരിപാടിയുടെ ഉദ്ഘാടനവും നടക്കും. അന്നേദിവസം രാവിലെ 7 മണി മുതൽ സമ്പൂർണ ഭഗവദ്ഗീത പാരായണം നടക്കും. 10.30നാണ് ഗീതാജയന്തി സമ്മേളനം ആരംഭിക്കുന്നത്.
Comments