തൃശൂർ : കെയുആർടിസിയുടെ ലോഫ്ളോർ ബസിനകത്ത് വീണ് യാത്രക്കാരന് പരിക്ക്. വാടാനാംകുറിശ്ശി കാരക്കാട് സ്വദേശി അലിക്കാണ് പരിക്കേറ്റത്.യാത്രയ്ക്കിടെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് അലിയുടെ കാലിന് പരിക്ക് പറ്റിയത്. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ലോഫ്ലോർ ബസിലെ ഡ്രൈവർ നൗഷാദിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടത്.
കഴിഞ്ഞ 12 നാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. കുളപ്പുള്ളിയിൽ ബസ്സ്റ്റാൻഡിന് മുന്നിൽ ബ്രേക്കിട്ടപ്പോൾ അലി ബസിനകത്ത് വീഴുകയായിരുന്നു.
അപകടത്തിന്റെ അടിസ്ഥാനത്തിൽ അലി നൽകിയ പരാതിയിൽ ചൊവ്വാഴ്ച രാവിലെ ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ദീർഘദൂര ബസ്സായതിനാലാണ് കസ്റ്റഡിയിലെടുക്കാൻ താമസിച്ചതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ബസ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം വിട്ടുകൊടുക്കുകയും ചെയ്തു.
Comments