തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയരുന്നത്.ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 38,840 രൂപയാണ്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 4,855 രൂപയാണ് വില. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇപ്പോഴത്തെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 4 നാണ്. 36,880 രൂപയായിരുന്നു അന്നത്തെ സ്വർണ വില. ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് നവംബർ 17,18 തീയതികളിലായിരുന്നു. 39,000 രൂപയാണ് ഈ മാസത്തിൽ ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്ക്.
Comments