ന്യൂഡൽഹി : ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ 250ൽ 230 സീറ്റുകളിലും എഎപി വിജയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആർഡബ്ല്യുഎകളോട് അവരുടെ അധികാരപരിധിയിൽ എഎപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് കെജ്രിവാൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബിജെപി അധികാരത്തിൽ ഇരിക്കുന്ന പൗരസമിതിയിൽ എഎപി വന്നാൽ റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് മിനി കൗൺസിലർ പദവി നൽകും.തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്ന് എല്ലാ ആർഡബ്ല്യുഎകളോടും ഞാൻ അഭ്യർത്ഥിക്കുന്നു.ഞങ്ങൾ നിങ്ങൾക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തി നൽകും. എല്ലാ വീടുകളിലും കയറിയിറങ്ങി എഎപിക്ക് വോട്ട് ചെയ്യാൻ പറയണമെന്ന് ആർഡബ്യൂഎകളോട് താൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നമുക്ക് 250 സീറ്റിൽ 230 കടക്കണം. ബിജെപി 20ൽ താഴെ സീറ്റുകൾ നേടണം. ഡൽഹിയിലെ ഓരോ വ്യക്തിയും തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്ത് പ്രചാരണം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ വാട്സ് ആപ്പ് പ്രൊഫൈൽ ചിത്രം ചൂൽ ചിഹ്നത്തിലേക്ക് മാറ്റണം എന്നും കെജ്രിവാൾ പറഞ്ഞു.
Comments