കൊച്ചി ; പിണറായി സർക്കാരിന് തിരിച്ചടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ പി.വി.ജിതേഷ് ആണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.
ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങൾക്കും എതിരാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി
ഗവർണറുടെ നടപടികള്‍ ചില രാഷ്ട്രീയ അജൻഡകളോടു കൂടിയതാണ് . നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും ഹർജിയിൽ പറയുന്നു.എന്നാൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ സമയപരിധി ഇല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
Comments