കൊച്ചി ; പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ട് പോയതായി പരാതി. . ക്ലാസ് റപ്പായി വിജയിച്ച രണ്ടാം വർഷ വിദ്യാർത്ഥിനിയെയാണ് ചെയർമാൻ വൈസ് ചെയർമാൻ ഉൾപ്പടെ ഉള്ളവർ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൊണ്ടു പോയത്.
യൂണിയൻ ഭരണം പിടിക്കാനായാണ് എസ്എഫ്ഐ പ്രവർത്തകർ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പരാതി. സുഹൃത്തിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടി കൊണ്ടു പോയ വിദ്യാർത്ഥിനിയെ ഇലക്ഷൻ സമയം കഴിഞ്ഞാണ് തിരികെ കൊണ്ട് വിട്ടത് . . പരാതിയില്‍ ഉദയം പേരൂർ പോലീസ് കേസെടുത്തു.
Comments