വാഷിംഗ്ടൺ : ബ്രിട്ടനിലെ വില്യം രാജകുമാരനെയും ഭാര്യ കേറ്റിനെയും കാണാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെള്ളിയാഴ്ച നടക്കുന്ന ബോസ്റ്റൺ സന്ദർശനത്തിനിടെയാവും ബൈഡൻ ഇരുവരെയും സന്ദർശിക്കുക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബോസ്റ്റണിൽ വച്ച് വെയിൽസിലെ രാജകുമാരനെയും രാജകുമാരിയെയും പ്രസിഡന്റ് ജോ ബൈഡൻ അഭിവാദ്യം ചെയ്യും. ഡെമോക്രാറ്റിക് പാർട്ടിയുടെ ധനസമാഹരണ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം ഇവിടെ സന്ദർശനം നടത്തുന്നത്. ഇതേ സമയത്താണ് വില്യമും ഭാര്യയും ബോസ്റ്റണിൽ എത്തുന്നത്. എന്നാൽ മൂവരുടെയും കൂടിക്കാഴ്ച എവിടെ വച്ച് ആകും എന്നതിൽ വ്യക്തയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് യുകെ രാജകുടുംബം മസാച്യുസെറ്റ്സിന്റെ തലസ്ഥാനത്തെത്തിയത്.എലിസബത്ത് രാജ്ഞിയുടെ മരണശേഷം ഇരുവരുടെയും ആദ്യ വിദേശ വിനോദയാത്രയാണിത്. അതേസമയം വില്യം രാജകുമാരനും ഭാര്യ കേറ്റും എട്ട് വർഷത്തിന് ശേഷമുള്ള ആദ്യ സന്ദർശനത്തിനായി അമേരിക്കയിലെത്തുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Comments