യുഎഇ:ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും ഗതാഗത ലംഘനങ്ങളിലെ പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകൾക്ക് പിന്നാലെയാണ് ഷാർജയും ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നിന് മുൻപുണ്ടായ ഗതാഗത നിയമലംഘന പിഴകൾക്കാണ് ഇളവ് നൽകുന്നത്.
ഡിസംബർ ഒന്ന് മുതൽ അടുത്തവർഷം ജനുവരി 20 വരെയുള്ള കാലാവധിക്കിടയിൽ ഇളവോടെ പിഴ തിരിച്ചടക്കാം. ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
അജ്മാനിൽ നവംബർ 11ന് മുൻപ് ചുമത്തിയ ഇളവ് ലഭിക്കുന്നത്. ജനുവരി ആറ് വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ഉമ്മുൽഖുവൈനിൽ ഒക്‌ടോബർ 31ന് മുൻപ് ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ആറ് വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
നേരത്തെ അബൂദബിയിൽ 35 ശതമാനം പിഴയിളവ് പ്രഖ്യാപിച്ചിരുന്നു. ഗതാഗത നിയമലംഘന പിഴ 60 ദിവസത്തിനുള്ളിൽ അടച്ചാൽ 35 ശതമാനം ഇളവ് ലഭിക്കും. ഒരു വർഷത്തിനുള്ളിൽ അടച്ചാൽ 25 ശതമാനമാണ് ഇളവ്.
Comments