കൊൽക്കത്ത: ആംബുലൻസ് വഴി കഞ്ചാവ് കടത്താൻ ശ്രമിക്കവേ രണ്ടംഗ സംഘം അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 53 കിലോ കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളാണ് അറസ്റ്റിലായവർ. ഒഡീഷ സ്വദേശികളായ ഭോലാനാഥ് സിംഗ്, അലോക് ഷാ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആംബുലൻസിന്റെ പിൻഭാഗത്ത് മൂന്ന് വലിയ നൈലോൺ ഷോപ്പിംഗ് ബാഗുകളിലാണ് മയക്കുമരുന്ന് കടത്തിയത്. 53.735 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് ബാഗിൽ നിന്നും കണ്ടെടുത്തത്.
ആംബുലൻസും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ലാൽബസാറിലെ നാർക്കോട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.
Comments