ലക്നൗ: ദേശീയ പതാകയെ അപമാനിക്കുകയും അത് ഉപയോഗിച്ച് മുഖം വൃത്തിയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ഉത്തർപ്രദേശിലാണ് സംഭവം. സരിഫ് നഗർ സ്വദേശിയായ ഷാരൂഖാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായി റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് വർമ വ്യക്തമാക്കി.
ഷാരൂഖ് ദേശീയപതാക ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതും പിന്നീട് തറയിലിട്ട് ചവിട്ടിത്തേയ്ക്കുന്നതുമായ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി
ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകണമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്.
Comments