ന്യൂഡൽഹി: ഡൽഹിയിൽ വൻ തീപ്പിടുത്തം. ഓൾഡ് ഡൽഹിയിലെ സദർ ബസാറിലെ ബാരാ ടുറ്റി ചൗക്ക് ഏരിയയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തീപ്പിടുത്തമുണ്ടായത്. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചതായാണ് പ്രാഥമിക വിവരം. ഇരു ചക്ര വാഹനങ്ങളിൽ ഉൾപ്പെടെ കത്തി നശിച്ചതായാണ് വിവരം.
വൈകീട്ട് 6.20-ഓടെയാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തിന് പിന്നാലെ അഗ്നിശമന സേനയും പോലീസും രക്ഷാപ്രവർത്തനം തുടങ്ങി. തീ അണയ്ക്കുന്നതിനായി നാല് ഫയർ എഞ്ചിനുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അഗ്നിശമന സേന വ്യക്തമാക്കി.
ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അഗ്നിസുരക്ഷാ വിഭാഗം അറിയിച്ചു. തിരക്കുള്ള സമയത്താണ് അപകടമുണ്ടായത്. എന്താണ് തീപ്പിടുത്തത്തിന് കാരണമെന്നത് വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments