ഗുവാഹത്തി: തന്റെ 22 വർഷം കോൺഗ്രസിനൊപ്പം നടന്ന് താൻ പാഴാക്കി കളഞ്ഞെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തനിക്ക് എപ്പോഴും രാജ്യം പ്രധാനമായിരുന്നു. കോൺഗ്രസിൽ ആയിരുന്നപ്പോൾ ഒരു കുടുംബത്തെ ആരാധിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ ബിജെപിയുടെ പാതയിൽ എത്തിയപ്പോൾ ആരാധന രാജ്യത്തോടായി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘എന്റെ 22 വർഷം കോൺഗ്രസിന് പിന്നാലെ നടന്ന് പാഴാക്കേണ്ടി വന്നു. എനിക്ക് രാജ്യം പ്രധാനമാണ്. കോൺഗ്രസിൽ പ്രവർത്തിക്കുന്ന സമയങ്ങളിൽ ഒരു കുടുംബത്തെ ആരാധിക്കാൻ നിർബന്ധിതനായി. എന്നാൽ ബിജെപിയിൽ ഞങ്ങൾ രാജ്യത്തിന് പ്രാധാന്യം നൽകുന്നു, രാജ്യത്തെ ആരാധിക്കുന്നു. കോൺഗ്രസ് ലൗ ജിഹാദ് അടക്കം പലതും പറയാൻ മടിക്കുന്നു. ഡൽഹിയിൽ കാമുകൻ അഫ്താബ് പൂനാവാല ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയ സംഭവത്തിലടക്കം ലൗ ജിഹാദിന്റെ അംശമുണ്ട്. ലൗ ജിഹാദ് എന്താണെന്ന് നിയമപരമായി നിർവചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’
ലൗ ജിഹാദ് ഉണ്ട് എന്ന് പറയുമ്പോൾ ഇടതുപക്ഷ ബുദ്ധിജീവികൾ അതിനെ വർഗീയ പ്രസ്തവനയായി കാണുന്നു. എന്നാൽ ഒരു ദേശീയ പ്രശ്നമായാണ് താൻ ഇത് പറയുന്നത്. പ്രണയം നടിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്നുണ്ട്. ലൗ ജിഹാദ് ഉണ്ട് എന്ന് തെളിയിക്കാൻ നിരവധി തെളിവുകൾ ലഭ്യമാണ്. പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് ലൗ ജിഹാദിനെ പലരും അവഗണിക്കുന്നത്. എന്നാൽ ഇത് സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് എന്ന് മനസ്സിലാക്കണം’ എന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Comments