ഭോപ്പാൽ : ക്ഷണിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാൻ എത്തിയ എംബിഎ വിദ്യാർത്ഥി പിടിയിലായി . ഭോപ്പാലിലാണ് സംഭവം. ജബൽപൂരിൽ നിന്നുള്ള എംബിഎ വിദ്യാർത്ഥിയാണ് ക്ഷണിക്കാത്ത കല്യാണത്തിനെത്തി ആഹാരം കഴിച്ചത്. എന്നാൽ ക്ഷണിക്കപ്പെടാത്ത വ്യക്തിയാണെന്ന് മനസിലായതോടെ വധൂവരന്മാരുടെ ബന്ധുക്കൾ യുവാവിനെ പിടികൂടി.
ഇതോടെ രക്ഷപെടാൻ യുവാവിന് വിവാഹവിരുന്ന് നടക്കുന്ന സ്ഥലത്ത് പാത്രം കഴുകേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട് . ഇതിനെതിരെയാണ് വിദ്യാർത്ഥി പോലീസിൽ പരാതി നൽകിയത് . യുവാവ് വിവാഹച്ചടങ്ങിൽ പാത്രങ്ങൾ വൃത്തിയാക്കുന്നതും മറ്റൊരു യുവാവ് ഇയാളോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ എടുത്ത വ്യക്തി വിദ്യാർത്ഥിയുടെ പഠനം, ജോലി, താമസിക്കുന്ന സ്ഥലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചോദിക്കുന്നുണ്ട്. പ്ലേറ്റുകൾ കഴുകാൻ എങ്ങനെ തോന്നുന്നു എന്ന ചോദ്യത്തിന് “ഞാൻ സൗജന്യമായി കഴിച്ചുപോയി അതിന്, ഞാൻ എന്തെങ്കിലും ചെയ്യണം.“ എന്നാണ് വിദ്യാർത്ഥി നൽകുന്ന മറുപടി.
Comments