ജിഹാദ് കൂട്ടക്കൊല നടത്താൻ സ്ത്രീയെ പ്രേരിപ്പിച്ച തീവ്ര മുസ്ലീം പുരോഹിതൻ ഷെയ്ഖ് അബ്ദുല്ല ഫൈസലിനെതിരെ കേസ് . ഏറ്റവും സ്വാധീനമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന തീവ്രവാദികളിൽ ഒരാൾ” എന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അബ്ദുല്ല ഫൈസൽ .
തീവ്രവാദ ആക്രമണങ്ങൾ നടത്താൻ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ അംഗമായ വനിതയെയാണ് ഇയാൾ പ്രേരിപ്പിച്ചത് .മാൻഹട്ടൻ സുപ്രീം കോടതിയിൽ നടന്ന വിചാരണയ്ക്കിടെ 59 കാരനായ ഷെയ്ഖ് അബ്ദുല്ല ഫൈസൽ, “ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടറും വിവാഹ ബ്രോക്കറുമാണെന്ന് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ചു.
2015 മുതൽ 2017 വരെ ഐഎസിൽ ചേരാനും വിദേശത്ത് ആക്രമണം നടത്താനും പ്രോത്സാഹിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥയുമായി ഇ-മെയിൽ, ടെക്സ്റ്റ്, വീഡിയോ ചാറ്റ് എന്നിവയിലൂടെ ഫൈസൽ ആശയവിനിമയം നടത്തി . മാത്രമല്ല ജിഹാദിയാകാൻ പോകുന്ന സ്ത്രീയ്ക്ക് തീവ്രവാദ ഗ്രൂപ്പിലെ ഏറ്റവും അനുയോജ്യനായ ഭർത്താവിനെ കണ്ടെത്തി നൽകാമെന്നും അബ്ദുല്ല ഫൈസൽ, വാഗ്ദാനം ചെയ്തു.
ഫൈസൽ തന്റെ വെബ്സൈറ്റിൽ ഒസാമ ബിൻ ലാദന്റെ ഒരു പ്രസംഗവും പങ്ക് വച്ചിരുന്നു. ഇതിനൊപ്പം “അല്ലാഹുവിന്റെ അനുമതിയോടെ ഞങ്ങൾ ഒസാമ ബിൻ ലാദൻ നടത്തിയ ഒരു പ്രസംഗം പരിശോധിക്കും. അവൻ പറഞ്ഞതെല്ലാം വളരെ പ്രാധാന്യമുള്ളതാണ് – ഓരോ വാക്കും ഒരു രത്നം പോലെയാണ്,” “ എന്നും ഇയാൾ കുറിച്ചിരുന്നു.
ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ ജിഹാദ് നടത്താനും അമേരിക്കക്കാരെയും ജൂതന്മാരെയും കൊല്ലാനും ഫൈസൽ അനുയായികളെ പ്രോത്സാഹിപ്പിച്ചു. ഇതിനായി മുന്നോട്ടുള്ള വഴി ബുള്ളറ്റിന്റേതാണെന്നും , നിങ്ങൾ കാഫിറുകളുടെ കഴുത്ത് വെട്ടണമെന്നും ഇയാൾ അനുയായികളോട് പറഞ്ഞു
ബ്രിട്ടനിൽ വംശീയ വിദ്വേഷം വളർത്തിയതിന് 2003-ൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ച ഫൈസൽ – 2017-ൽ ജന്മനാടായ ജമൈക്കയിൽ വെച്ച് അറസ്റ്റിലാവുകയും ന്യൂയോർക്ക് പോലീസിന് കൈമാറുകയുമായിരുന്നു.
Comments