തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. പവന് 400 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 39,400 രൂപയായി.
ഗ്രാമിന് 50 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. സ്വർണം ഗ്രാമിന് 4,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപയാണ് ഉയർന്നത്.
കഴിഞ്ഞ് മൂന്ന് ദിവസമായി തുടർച്ചയായ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടാകുന്നത്. ഇന്നലെ സ്വർണം ഗ്രാമിന് 20 രൂപ വർദ്ധിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് 640 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.
തുടർച്ചയായി സ്വർണ വില ഉയരുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആശങ്കയാണ്. വിവാഹത്തിനും മറ്റും സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ബജറ്റിൽ വലിയ വ്യത്യാസമാകും ഉണ്ടാകുക.
അതേസമയം സംസ്ഥാനത്ത് വെളളി വിലയിലും വ്യത്യാസമുണ്ട്. വെള്ളി ഗ്രാമിന് ഒരു രൂപ വർദ്ധിച്ച് 70 രൂപയായി. എന്നാൽ ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.
Comments