മുംബൈ : മക്കയിൽ ഉംറ നിർവ്വഹിച്ചതിനു പിന്നാലെ പാക് താരങ്ങളും, ജനങ്ങളും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ആരാധകരായെന്ന് പാകിസ്താനി അവതാരക റാബിയ അനം. ‘ഡങ്കി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ഷാരൂഖ് സൗദി അറേബ്യയിൽ പൂർത്തിയാക്കിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവഹിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ഷാരൂഖ് ഖാൻ മക്കയിൽ വെള്ള വസ്ത്രവും ധരിച്ച് .ഉംറ നിർവഹിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെ പാകിസ്താനികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഷാരൂഖിന്റെ ഉംറ വാർത്ത പുറത്ത് വന്നതോടെ പാക് താരങ്ങളും ഷാരൂഖിന്റെ ആരാധകരായി മാറിയിരുന്നു.
പാകിസ്താനിലെ ടിവി അവതാരക റാബിയ അനം ഷാരൂഖ് ഖാന്റെ ഷാരൂഖ് ഖാന്റെ ഉംറ ചിത്രങ്ങൾ പങ്കുവെക്കുകയും പ്രശംസിക്കുകയും ചെയ്തു.മക്കയിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ മൂന്ന് ചിത്രങ്ങളുടെ കൊളാഷ് റാബിയ അനം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചു . ഇതിനൊപ്പം – ഇത് കാണുന്നതിൽ എനിക്ക് എന്താണ് ഇത്ര സന്തോഷം ? പാക് താരങ്ങൾ മാത്രമല്ല, ഇവിടത്തെ ജനങ്ങളും കിംഗ് ഖാന്റെ ആരാധകരായി മാറിയിരിക്കുകയാണ്.- എന്നും കുറിച്ചു.
അതേസമയം ഇന്ത്യയിൽ നിന്നുള്ള മതമൗലികവാദികൾ ഷാരൂഖിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഷാരൂഖ് ഖാന്റെ ബോളിവുഡ് വരുമാനം ഇസ്ലാം മതമനുസരിച്ച് ഹറാമാണെന്നും അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ഉംറ അള്ളാഹു സ്വീകരിക്കില്ലെന്നും ചിലർ പറയുന്നു. മാത്രമല്ല ഷാരൂഖ് ഹിന്ദുവിനെയാണ് വിവാഹം കഴിച്ചതെന്നും, വീട്ടിൽ സ്ഥിരമായി വിഗ്രഹാരാധന നടക്കുന്നുണ്ടെന്നും .ഒരു മുസ്ലീം പേരുണ്ടായതുകൊണ്ട്, മുസ്ലീങ്ങൾ അയാളെ സ്നേഹിക്കണമെന്നില്ലെന്നും ചിലർ വിമർശിക്കുന്നു.
Comments