ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളേജിൽ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷം. എസ്ഡി കോളജിലെ ഇരു വിഭാഗംപ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കോളേജ് യൂണിയൻ ഇലക്ഷന് മുൻപുള്ള കൊട്ടികലാശത്തിനിടയിലാണ് സംഘർഷം.
സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. പുറത്ത് നിന്നും എത്തിയ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നു എഐഎസ്എഫ് ആരോപിച്ചു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments