കൊച്ചി: കൊച്ചിയിൽ യുവതിക്ക് നേരെ അക്രമം. കാൽനട യാത്രക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച അക്രമി ബൈക്കിൽ രക്ഷപെട്ടു.കലൂർ ആസാദ് റോഡിലാണ് സംഭവം. ഇതര സംസ്ഥാനക്കാരിയായ യുവതിയെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
വലുതു കൈയ്ക്ക് വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈ അറ്റുപോകാറായ നിലയിലാണ്. അക്രമം നടത്തിയ യുവാവിനെ അറിയാമെന്ന് യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആൾ പറഞ്ഞു.
Comments